കോട്ടക്കൽ വാഹനാപകടം; പരിക്കേറ്റ ഒമ്പത് വയസ്സുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പുത്തൂരിൽ ഇന്ന് രാവിലെ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒമ്പത് വയസ്സുകാരി മരിച്ചു. കോട്ടയ്ക്കൽ ചിനക്കൽ അൽമനാർ സ്കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകൾ റീം ഷാനവാസ് (9) ആണ് മരിച്ചത്.

അപകടത്തിൽ റീമിന്റെ മാതാവും അധ്യാപികയുമായ സജ്‌നയടക്കം പത്ത് പേർക്ക് പരിക്കേറ്റു. റീമും മാതാവും സഞ്ചരിച്ച സ്കൂട്ടറിലാണ് അപകടത്തിന് കാരണമായ ലോറി ആദ്യം ഇടിച്ചത്.

രാവിലെ 7:30 ഓടെയാണ് അപകടം നടന്നത്. ഇറക്കത്തിൽവെച്ച് ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് കാറുകൾ അടക്കമുള്ള നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടം സൃഷ്ടിച്ച ലോറി തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലും ട്രാൻസ്ഫോർമറിലും ഇടിച്ചാണ് നിന്നത്. പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങുകയും ചെയ്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply