കൊച്ചി ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ ചിത്രപ്രദർശനത്തിനെതിരെ സദാചാര ആക്രമണം. പ്രദർശനത്തിന് വെച്ചിരുന്ന ലിനോ കട്ടുകൾ കീറിയെറിയുകയായിരുന്നു. കലാസൃഷ്ടിയിലെ വാക്കുകൾ അശ്ലീലമാണെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്.
നോർവീജിയൻ കലാകാരിയായ ഹനാൻ ഒരുക്കിയ ചിത്രപ്രദർശനമാണ് സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായത്. കീറിയെറിഞ്ഞ ലിനോ കട്ടുകളിലെ വാചകങ്ങൾ കലാകാരിയുടെ മാതൃഭാഷയിൽ എഴുതിയ ശേഷം, ഗൂഗിൾ ട്രാൻസ്ലേഷൻ വഴി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയവയായിരുന്നു.
രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഗാലറി അടയ്ക്കുന്ന സമയമായപ്പോൾ രണ്ട് പേർ അകത്തുകയറി ലിനോ കട്ടുകൾ കീറിയെറിയുകയായിരുന്നു. ഇവർ സാമൂഹിക മാധ്യമങ്ങളിൽ ലൈവ് വീഡിയോ നൽകിക്കൊണ്ടാണ് ആർട്ട് ഗാലറിയിലെത്തിയത്. ശിൽപി കൂടിയായ എറണാകുളം സ്വദേശി ഹോച്ചിമിൻ ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ ലളിതകലാ അക്കാദമി പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

