സുബിൻ ഗാർഗിന്റെ മരണം കൊലപാതകം: അസം മുഖ്യമന്ത്രി

പ്രശസ്ത ബോളിവുഡ് നടനും ഗായകനുമായ സുബിൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിയമസഭയിൽ വെളിപ്പെടുത്തി. ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവിൽ അവരെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 സെപ്റ്റംബർ 19-നായിരുന്നു സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെ സുബിൻ ഗാർഗ് മരണപ്പെട്ടത്. ഈ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സുബിൻ ഗാർഗിന്റെ മാനേജരും സംഗീത പരിപാടിയുടെ സംഘാടകനും ചേർന്ന് താരത്തിന് വിഷം നൽകി കൊലപ്പെടുത്തിയതാകാം എന്ന് സുബിന്റെ സംഗീത ബാൻഡിലെ സഹപ്രവർത്തകനായ ശേഖർ ജ്യോതി ഗോസ്വാമി നേരത്തെ ആരോപിച്ചിരുന്നു.

സുബിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗോഹട്ടി ഹൈക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര സൈകിയയുടെ നേതൃത്വത്തിൽ ഒരു ഏകാംഗ ജുഡീഷ്യൽ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply