വ്യോമഗതാഗത രംഗത്ത് ചരിത്രം കുറിക്കൊനൊരുങ്ങി ഇന്ത്യ. ആദ്യമായി യാത്രാവിമാനങ്ങൾ നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) റഷ്യൻ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ആഭ്യന്തര ഉപയോഗത്തിന് എസ്ജെ 100 വിമാനങ്ങൾ നിർമിക്കുന്നതിന് റഷ്യൻ കമ്പനിയായ യുനൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി (യുഎസി) സഹകരിക്കാനാണ് ധാരണയായിരിക്കുന്നത്.
മോസ്‌കോയിൽ വച്ച് തിങ്കളാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്, ഹ്രസ്വദൂര സർവീസുകൾക്കായി രൂപകൽപന ചെയ്ത ഇരട്ട എൻജിനോട് കൂടിയെ എസ്ജെ 100 വിമാനങ്ങളാണ് ഇന്ത്യക്കായി നിർമിക്കുക. ഇതിനകം 200ലധികം വിമാനങ്ങൾ ഈ കമ്പനി നിർമിച്ചിട്ടുണ്ട്. ആഗോളത്തിൽ പതിനാറിലേറെ വിമാനകമ്പനികളുമായി യുഎസി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിൽ ഒരു സമ്പൂർണ്ണ യാത്രാ വിമാനം നിർമ്മിക്കുന്നത് ഇത് ആദ്യമായാണെന്ന് എച്ച്എഎസി വാർത്താക്കുറിപ്പിൽ പറയുന്നു പറയുന്നു. യുഎസിയുമായുള്ള പങ്കാളിത്തം ‘പരസ്പര വിശ്വാസം’ പ്രതിഫലിപ്പിക്കുന്നുവെന്നും, വ്യോമയാന മേഖലയിൽ ‘ആത്മനിർഭര ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും എച്ച്എഎൽ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

