ശ്രീലങ്കയ്ക്കും ബംഗാൾ ഉൾക്കടലിനും മുകളിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ‘ഡിറ്റ്‍വാ’ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇന്ന് ശ്രീലങ്കയിൽ വ്യാപകമായി കാറ്റും മഴയും ലഭിക്കും. നാളെയോടെ കാറ്റിന്റെ ഗതി തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
തമിഴ്‌നാട്, ആന്ധ്ര തീരമേഖലകളിൽ ചുഴലിക്കാറ്റ് അതിതീവ്ര മഴയ്ക്ക് കാരണമായേക്കും. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ.ഡി.ആർ.എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്.ഡി.ആർ.എഫ്) സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.
കേരളത്തിൽ നിലവിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. കേരളത്തിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും തമിഴ്നാട്ടിൽ നിന്ന് ഒഴുകിയെത്തുന്ന നദികൾ, തോടുകൾ തുടങ്ങിയ ജലാശയങ്ങളുടെ തീരങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. അതേസമയം, ഇന്തോനേഷ്യയുടെ കിഴക്ക് ഭാഗത്ത് രൂപംകൊണ്ട മറ്റൊരു ചുഴലി, തീവ്രന്യൂനമർദമായി ചുരുങ്ങി. ഇത് കൂടുതൽ ശക്തി കുറയാനും സാധ്യതയുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

