കണ്ണപുരം കീഴറയിൽ വീടിനുള്ളിൽ സ്ഫോടനം. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. ഗോവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വീട്. ഒരാളുടെ മരണം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയാണ് സ്ഫോടനം ഉണ്ടായത്. ഗോവിന്ദൻ എന്ന വ്യക്തി വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് സ്ഫോടനം.
കൂടുതൽ പേർ അപകടത്തിൽ പെട്ടോ എന്ന് പരിശോധിക്കുന്നു. പുലർച്ചെ 2 മണിയോടെയാണ് സ്ഫോടനം നടന്നത്. വീടിനുള്ളിൽ ശരീരാവശിഷ്ടങ്ങൾ ചിന്നി ചിതറിയ നിലയിലാണുള്ളത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

