ഇന്ത്യൻ ചരക്കുകൾക്ക് 50 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ

ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ നേരത്തെ ചുമത്തിയ 25% പിഴച്ചുങ്കവും ഇപ്പോഴത്തെ 25% ഇറക്കുമതി തീരുവയും ചേർത്താണ് 50% ആയി ഉയർത്തിയിട്ടുള്ളത്.

ഈ പുതിയ നയം ഇന്ത്യൻ കയറ്റുമതിയെ, പ്രത്യേകിച്ച് തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളെ കാര്യമായി ബാധിക്കും. ഇലക്ട്രോണിക് ഉത്പന്നങ്ങൾ, മരുന്നുകൾ, ഊർജ്ജോത്പന്നങ്ങൾ തുടങ്ങിയവയെ ഈ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ ഇറക്കുമതി തീരുവ കാരണം ഈ വർഷം ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ 40-45% കുറവുണ്ടാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. എത്ര സമ്മർദ്ദമുണ്ടായാലും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും, സംരക്ഷണവാദം പോലുള്ള നയങ്ങൾക്കെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply