1000 രൂപ ഓണറേറിയം വർധനവ് പ്രഖ്യാപിച്ചെങ്കിലും അയവ് വരുത്താതെ ആശമാർ; അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

സംസ്ഥാന സർക്കാർ 1000 രൂപയുടെ ഓണറേറിയം വർദ്ധനവ് പ്രഖ്യാപിച്ചിട്ടും ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരത്തിൽനിന്ന് പിന്നോട്ടില്ല. ഈ സാഹചര്യത്തിൽ, സംഘടന വിളിച്ച് ചേർത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. നിലവിൽ, സെക്രട്ടേറിയേറ്റിന് മുന്നിൽ തുടരുന്ന രാപ്പകൽ സമരം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.

സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഭാവിയിലെ പുതിയ സമര രീതികളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുക. ആശമാർ ആവശ്യപ്പെട്ടത് ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കാനാണ്. എന്നാൽ, ഇതിന് പകരമായി വെറും 1000 രൂപയുടെ വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇത് ‘എത്രയോ ചെറിയ തുക’ എന്നായിരുന്നു ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആദ്യ പ്രതികരണം.

കൂടാതെ, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ സമര ആവശ്യങ്ങളും സർക്കാർ പരിഗണിച്ചിട്ടില്ല. ഈ കാരണങ്ങളാലാണ് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം തുടരാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം, സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് മറ്റേതെങ്കിലും സമരരീതികളിലേക്ക് മാറുമോ എന്നതിലും വ്യക്തതയുണ്ടാകും. ഫെബ്രുവരി 10 ന് ആരംഭിച്ച സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം ഇന്ന് 264-ാം ദിവസമാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply