ശബരിമല സ്വർണക്കൊള്ള വിഷയം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംപിമാർ

ശബരിമലയിൽ നടന്ന സ്വർണക്കൊള്ള വിഷയം കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ലോക്സഭയിൽ ഉന്നയിച്ചു. ശബരിമലയിൽ നടന്നത് വലിയ സ്വർണക്കൊള്ളയാണെന്ന് ആരോപിച്ച കെ.സി. വേണുഗോപാൽ, ഈ വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഒരു അന്തർധാര നിലനിൽക്കുന്നുണ്ടെന്നും ആരോപിച്ചു.

സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹൈബി ഈഡൻ സഭയിൽ ചോദ്യമുയർത്തി. ഇത് വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ നിയന്ത്രിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply