ബിഹാർ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് 40 പേരുടെ ലിസ്റ്റ് പുറത്തുവിട്ട് കോൺഗ്രസ്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് 40 പേരുടെ ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്.പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കനയ്യ കുമാർ, സ്വതന്ത്ര എംപി പപ്പു യാദവ് എന്നിവരടങ്ങുന്നതാണ് ലിസ്റ്റ്.

ബിഹാറിന്റെ ചുമതലയുള്ള എഐസിസി ഇൻ-ചാർജ് കൃഷ്ണ അല്ലവരു, ബിഹാർ കോൺഗ്രസ് മേധാവി രാജേഷ് റാം, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ഭൂപേഷ് ബാഗേൽ, സച്ചിൻ പൈലറ്റ്, രൺദീപ് സുർജേവാല, സയ്യിദ് നസീർ ഹുസൈൻ, മുതിർന്ന നേതാക്കളായ അശോക് ഗെലോട്ട്, താരിഖ് അൻവർ, ഗൗരവ് ഗൊഗോയ്, മുഹമ്മദ് ജാവേദ്, അഖിലേഷ് പ്രസാദ് സിംഗ് എന്നിവരും പട്ടികയിലുണ്ട്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, മുതിർന്ന നേതാക്കളായ ദിഗ്വിജയ സിംഗ്, അധീർ രഞ്ജൻ ചൗധരി, മീരാ കുമാർ, ചരൺജിത് സിംഗ് ചന്നി, അൽക്ക ലാംബ, പവൻ ഖേര, ഇമ്രാൻ പ്രതാപർഹി, ഷക്കീൽ അഹമ്മദ്, രഞ്ജീത് രഞ്ജൻ, അനിൽ ജയ് ഗഹീന്ദ് തുടങ്ങിയവരും ലിസ്റ്റിലുണ്ട്.

രണ്ട് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടപ്പിന്റെ ആദ്യ ഘട്ടം നവംബർ 6നും രണ്ടാമത്തേത് 11നും നടക്കും. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും. ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവ പ്രധാന കക്ഷികളായുള്ള ‘ഇൻഡ്യ’ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply