ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഏഴ് പ്രമുഖ നേതാക്കളെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നടപടി.
സേവാദളിന്റെ മുൻ വൈസ് പ്രസിഡന്റ് ആദിത്യ പസ്വാൻ, ബിപിസിസി (ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി) മുൻ വൈസ് പ്രസിഡന്റ് ഷക്കീലുർ റഹ്മാൻ, കിസാൻ കോൺഗ്രസ് മുൻ പ്രസിഡന്റ് രാജ്കുമാർ ശർമ, സംസ്ഥാന യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് രാജ്കുമാർ രാജൻ, സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കുന്ദൻ ഗുപ്ത, അതിപിന്നാക്ക വിഭാഗം മുൻ അധ്യക്ഷ കാഞ്ചനാ കുമാരി, ബാങ്ക ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ രവി ഗോൾഡൻ എന്നിവരെയാണ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആകെ ആറ് സീറ്റുകൾ മാത്രമാണ് നേടാനായത്. സഖ്യത്തിന് നേതൃത്വം നൽകിയ ആർജെഡി 25 സീറ്റുകളിൽ ഒതുങ്ങി. അതേസമയം, സഖ്യകക്ഷികളായ സിപിഐഎംഎൽ രണ്ട് സീറ്റിലും സിപിഎം ഒരു സീറ്റിലും വിജയിച്ചു. ഈ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പാർട്ടിയിലെ അച്ചടക്ക നടപടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

