വർക്കല ശിവഗിരി മഠം ശാഖ തുടങ്ങുന്നതിന് കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. മഠം ആവശ്യപ്പെടുന്നതനുസരിച്ച് മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗളൂരു സർവകലാശാലയിൽ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംവാദത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ, ഗുരുവിൻ്റെ മഹാസമാധിയുടെ ശതാബ്ദി, സർവമത സമ്മേളനം, യതിപൂജ പരിപാടി എന്നിവ ഉൾക്കൊള്ളുന്ന “ശതമാനന്ദ പ്രസ്ഥാനം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
മഠം ആവശ്യപ്പെടുന്നതുപോലെ അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിന് ബി.കെ. ഹരിപ്രസാദിനെയും മറ്റ് നേതാക്കളെയും ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി., നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, മന്ത്രിമാരായ ദിനേശ് ഗുണ്ടു റാവു, സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി, മുൻ കേന്ദ്രമന്ത്രി ബി. ജനാർദ്ദന പൂജാരി, ശിവഗിരി മഠത്തിലെ ജ്ഞാനതീർത്ഥ സ്വാമിജി, ബി.കെ. ഹരിപ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

