ആലപ്പുഴയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ചെന്നിത്തലയിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. ചെന്നിത്തല നവോദയ സ്‌കുളിലെ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹ.ബി ആണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി ആണ്. ഹോസ്റ്റലിന്റെ ശുചിമുറിക്ക് സമീപം ഇന്ന് പുലർച്ചെ ആണ് മരിച്ച നിലയിൽ കണ്ടത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നതുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ല. നേരത്തെ റാഗിങ് പരാതികൾ സ്‌കൂളിൽ ഉയർന്നിരുന്നു. അതിനാൽ മരണകാരണം പൊലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply