അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുകാരി പൂർണ്ണമായി സുഖം പ്രാപിച്ചു ആശുപത്രി വിട്ടു. ഈ രോഗം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേർ ഇപ്പോഴും ചികിത്സയിലുണ്ട്.
ഈ മാസം മാത്രം 24 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം 71 ആയി. ഈ വർഷം ഇതുവരെ 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 9 എണ്ണം ഈ മാസം തന്നെയാണ്.
രോഗം ബാധിച്ച ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ രോഗം സ്ഥിരീകരിച്ച ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾക്ക് രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ്സ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

