വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂളുകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ശബ്ദം റെക്കോർഡ് ചെയ്യാൻ കഴിയുന്ന സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് സി.ബി.എസ്.ഇ. ക്ലാസ് മുറികൾ, ഇടനാഴികൾ, ലൈബ്രറികൾ, പടിക്കെട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം.
ഈ ക്യാമറകളിലെ ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സൂക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കുട്ടികളുടെ സുരക്ഷയും ക്ഷേമവും വർധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സി.ബി.എസ്.ഇ ലക്ഷ്യമിടുന്നത്. 2021-ൽ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) പുറത്തിറക്കിയ മാനുവൽ പ്രകാരമാണ് പുതിയ നിർദേശം. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ സ്‌കൂളിന്റെയും പ്രധാന ഉത്തരവാദിത്തമാണെന്നും സി.ബി.എസ്.ഇ അറിയിച്ചു. ഈ നിർദേശം സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്‌കൂളുകൾക്കും ബാധകമാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

