പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണി; 1.50-ന് സ്ഫോടനമുണ്ടാകുമെന്ന് ഇമെയിൽ സന്ദേശം

പാലക്കാട് വാണിയംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.50-ന് സ്ഫോടനം ഉണ്ടാകുമെന്നും ആശുപത്രിയിലെ രോഗികളെയും മറ്റുള്ളവരെയും ഉടൻ മാറ്റണമെന്നുമാണ് ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 9.40-നാണ് ഈ ഭീഷണി സന്ദേശം ആശുപത്രി അധികൃതർക്ക് ലഭിച്ചത്.

എൽ.ടി.ടി.ഇ. (LTTE), ഐ.എസ്.ഐ. (ISI), ഡി.എം.കെ. (DMK) എന്നീ സംഘടനകളുടെ പേര് ചേർത്താണ് സന്ദേശം വന്നിരിക്കുന്നത്. “ഓപ്പറേഷൻ സിന്ദൂരിനുള്ള മറുപടിയാണ്” ഈ ഭീഷണി എന്നും ഇമെയിൽ സന്ദേശത്തിൽ പറയുന്നു. വിവരം ലഭിച്ച ഉടൻ തന്നെ ബോംബ് സ്ക്വാഡുകളും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവം ഗൗരവമായി എടുത്ത പോലീസ്, ഭീഷണിയുടെ ഉറവിടം കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply