ബോംബ് ഭീഷണി: ഷാർജ-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു

ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് ഷാർജയിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. മദീനയിൽനിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിന് ഭീഷണി ലഭിച്ച് മണിക്കൂറുകൾക്കകമാണ് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

ഫ്ലൈറ്റ് റഡാർ 24-ൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, യുഎഇയിലെ ഷാർജയിൽ നിന്ന് പറന്നുയർന്ന വിമാനം ബോംബ് ഭീഷണി സന്ദേശത്തെ തുടർന്നാണ് ആകാശത്തുവെച്ച് വഴിതിരിച്ചുവിട്ട് മുംബൈയിൽ അടിയന്തരമായി ഇറക്കിയത്.

വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇൻഡിഗോ കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്തിൽ എല്ലാ പരിശോധനകളും പൂർത്തിയാക്കി എന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനം ഉടൻ തന്നെ ഹൈദരാബാദിലേക്കുള്ള സർവീസ് പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply