ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് തൻ്റെ ദീർഘകാല പങ്കാളി ജോഡി ഹെയ്‌ഡനെ വിവാഹം കഴിച്ചു. കാൻബറയിലെ ഔദ്യോഗിക വസതിയിൽ വെച്ച് ശനിയാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇതോടെ, അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി എന്ന പദവി 62-കാരനായ ആൻ്റണി ആൽബനീസിന് സ്വന്തമായി. കഴിഞ്ഞ വർഷം വാലന്റൈൻസ് ദിനത്തിലാണ് അദ്ദേഹം ജോഡിനോട് വിവാഹാഭ്യർത്ഥന നടത്തിയത്. 46 വയസ്സുള്ള ജോഡി, സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ്.
വിവാഹിതനായ വിവരം ആൻ്റണി ആൽബനീസ് തന്നെയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. അദ്ദേഹത്തിൻ്റെ വളർത്തുനായയായ ടോട്ടോ ആയിരുന്നു വിവാഹത്തിൽ ‘റിങ് ബേറർ’. ആൻ്റണി ആൽബനീസിന്റെ രണ്ടാമത്തെ വിവാഹമാണിത്. 2019-ൽ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ അദ്ദേഹം അഞ്ച് വർഷം മുൻപാണ് ജോഡിയുമായി പരിചയത്തിലായത്. ആദ്യ ബന്ധത്തിൽ നഥാൻ എന്നൊരു മകനും അദ്ദേഹത്തിനുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

