ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഫോൺ വഴിയോ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ തയ്യാറാക്കിയ പ്രത്യേക കൗണ്ടറിൽ നേരിട്ടെത്തിയോ വള്ളസദ്യക്കുള്ള കൂപ്പണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
നിലവിൽ ഞായറാഴ്ച ദിവസത്തെ വള്ള സദ്യയാണ് മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുക. വള്ളസദ്യ അവസാനിക്കുന്നതുവരെ എല്ലാ ഞായറാഴ്ചയും ഈ സൗകര്യം ലഭ്യമാണ്. വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ഒരാൾക്ക് 250 രൂപയാണ് നിരക്ക്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫോൺ നമ്പർ: 9188911536
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

