ഭൂട്ടാൻ വഴി വാഹനങ്ങൾ കടത്തിയ കേസിൽ നടൻ അമിത് ചക്കാലക്കലിന്റെ ലാൻഡ് ക്രൂയിസർ വാഹനം കസ്റ്റംസ് വിട്ടുനൽകി. നടന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഈ തീരുമാനം എടുത്തത്. ബോണ്ടിന്റെയും 20% ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് വാഹനം വിട്ടുനൽകിയത്. എന്നാൽ, അമിത്തിന്റെ ഗ്യാരേജിൽ നിന്ന് പിടിച്ചെടുത്ത മറ്റ് വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഇതേ കേസിൽ നടൻ ദുൽഖർ സൽമാന്റെ ഡിഫൻഡർ വാഹനം നേരത്തെ വിട്ടുനൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അമിത് ചക്കാലക്കലിന് നോട്ടീസ് അയച്ചിരുന്നു. ഫെമ നിയമം ഉൾപ്പെടെ ചുമത്തിയാണ് ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകൾ ഉൾപ്പെടെ 17 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയും വാഹനങ്ങളുടെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തത്.
ഈ രേഖകൾ പരിശോധിച്ച ശേഷമാണ് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ അമിത്തിന് നിർദേശം നൽകിയത്. ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം താരത്തിനും നോട്ടീസ് അയക്കാനും ഹാജരാകാൻ ആവശ്യപ്പെടാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

