മുംബൈയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നം പഠിക്കാനായി അഞ്ചംഗ പരിശോധനാ സംഘം രൂപീകരിച്ച് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ബി.എം.സി (ബൃഹൻ മുംബൈ കോർപ്പറേഷൻ), മാലിന്യ നിയന്ത്രണ ബോർഡ്, സംസ്ഥാന ആരോഗ്യ വകുപ്പ്, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘത്തെയാണ് കോടതി നിയോഗിച്ചത്. ഡിസംബർ 15-നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
മുംബൈയിൽ വായു മലിനീകരണം വർധിക്കുന്നുണ്ടെന്ന് കാണിച്ച് കോടതിക്ക് മുന്നിലെത്തിയ പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ബെഞ്ച് ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി.
മുംബൈയിലുടനീളമുള്ള നിർമാണസ്ഥലങ്ങളിൽ മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ 15 വർഷത്തിലേറെയായി ഡൽഹി മലിനീകരണ പ്രശ്നവുമായി പൊരുതുകയാണ്. എന്നാൽ, മുംബൈയിൽ ശരിയായ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാൽ വായു മലിനീകരണം കുറയ്ക്കാൻ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

