നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഏറെ വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്ന കേസാണിത്. പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങളിലെ സംശയ നിവാരണം ഇന്ന് അവസാനഘട്ടത്തിലേക്ക് കടക്കും. കൂടാതെ, കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതി ഇന്ന് കോടതി തീരുമാനിച്ചേക്കും.
കേസ് പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്. പൾസർ സുനി എന്ന സുനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപാണ് എട്ടാം പ്രതി. 2017 ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്.
ഈ മാസം 20-ന് കേസ് പരിഗണിച്ചിരുന്നപ്പോൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അജകുമാറും പോലീസ് ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായിരുന്നു. ഈ മാസം തന്നെ കേസിൽ വിധി പ്രസ്താവിക്കാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ സൂചനകൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

