2030-ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. ഗെയിംസുകൾക്ക് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് രണ്ടാം തവണയാണ് കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ നടക്കുന്നത്. ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
കോമൺവെൽത്ത് ഗെയിംസിൻ്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ വേദിയാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുമ്പ് 2010-ലാണ് ഡൽഹി കോമൺവെൽത്ത് ഗെയിംസിന് വേദിയായത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി. ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിൻ്റ് സെക്രട്ടറി കുണാൽ, ഗുജറാത്ത് കായികമന്ത്രി ഹർഷ് സാങ്‌വി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്‌ഗോയിലെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണെന്ന് പി.ടി. ഉഷ അഭിപ്രായപ്പെട്ടു.
അതോടൊപ്പം, 2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതിനായുള്ള ഉദ്ദേശ്യപത്രം ഇന്ത്യ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. 2036-ൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് വ്യക്തമാക്കിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

