പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് അമേരിക്കയിൽ പൂർണ പ്രവേശന വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് യുഎസ് പ്രവേശനം പൂർണമായി വിലക്കിയിട്ടുള്ളത്.
തീവ്രവാദ ബന്ധം, യുഎസ് കുടിയേറ്റ നിർവ്വഹണ സംവിധാനങ്ങളുമായുള്ള നിസ്സഹകരണം, നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്ത എന്നിവ ചൂണ്ടിക്കാട്ടി ‘വളരെ ഉയർന്ന അപകടസാധ്യത’ ഉള്ള രാജ്യങ്ങൾ എന്ന് വിശേഷണമാണ് വിലക്കിന് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം. അമേരിക്കയെ സുരക്ഷതമാക്കാനുള്ള നടപടി എന്നാണ് ഡോണൾഡ് ട്രംപ് നിയന്ത്രണത്തെ വിശേഷിപ്പിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

