113കാരന്റെ ദീര്‍ഘായുസിന്റെ കാരണം എന്താണെന്നറിയാമോ?; ‘അതൊരു സ്ത്രീവിഷയമാണ്..!’

ചിലരുടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സൗന്ദര്യത്തിന്റെയും ദീര്‍ഘായുസിന്റെയുമെല്ലാം കാരണങ്ങള്‍ കേട്ടാല്‍ കൗതുകവും അദ്ഭുതവും തോന്നിപ്പോകും. 113കാരനായ ബ്രസീലിയന്‍ പൗരന്‍ സെല്‍വിനോ ജെസൂസിന്റെ ദീര്‍ഘായുസിന്റെ കാരണം കേട്ടവര്‍ക്കു തോന്നി, ഇതു സത്യമോ..!

‘ഞാന്‍ കല്യാണം കഴിച്ചിട്ടില്ല…’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘സമ്മര്‍ദങ്ങളില്ലാത്ത ജീവിതമാണു തന്റേതെന്നും അദ്ദേഹം പറയുന്നു. ‘പഴവും പച്ചക്കറിയും മാംസവുമെല്ലാം ബാലന്‍സ് ചെയ്താണു കഴിക്കുന്നത്. എന്തിനെയും പോസിറ്റീവായാണു കാണുന്നത്’ ഇതൊക്കെയാകാം ദീര്‍ഘായുസിന്റെ രഹസ്യം’ സെഞ്ചുറി കടന്നിട്ടും ആരോഗ്യത്തോടെയിരിക്കുന്ന സെല്‍വിനോ പറയുന്നു.

1910 ജൂലൈയിലാണ് ജെസൂസ് ജനിക്കുന്നത്. മുത്തശ്ശിയാണ് സെല്‍വിനോയെ വളര്‍ത്തിയത്. 50 വര്‍ഷം മുമ്പ് അദ്ദേഹം ബ്രസീലിലെ പരാന സംസ്ഥാനത്തിലെ സാന്താ ഇസബെല്‍ ഡോ ഓസ്റ്റില്‍ സ്ഥിരതാമസമാക്കി. ഇപ്പോഴും അവിടെത്തന്നെ താമസിക്കുന്നു.

ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ് താനെന്ന് ജെസൂസ്. കാര്യമായ അസുഖങ്ങളൊന്നുമില്ല. ഇപ്പോഴും വളരെ സന്തോഷമായാണു ജീവിതം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്നും നാട്ടുകാര്‍ നല്ല സ്‌നേഹവും ബഹുമാനവുമാണ് നല്‍കുന്നതെന്നും ജെസൂസ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply