സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്,അംഗീകൃത അൺഎയ്ഡഡ് ഹൈസ്‌കൂളുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇനി മുതൽ വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും അരമണിക്കൂർ അധിക പ്രവർത്തി സമയം.രാവിലെയും ഉച്ച കഴിഞ്ഞും 15 മിനുട്ടുകൾ വീതം കൂട്ടിയതാണ്. ഹൈസ്‌കൂൾ ക്ലാസുകൾ ഇനി മുതൽ രാവിലെ 9.45 ആരംഭിച്ചു വൈകീട്ട് 4.15 വരെ നടക്കും.
220 പ്രവൃത്തി ദിവസങ്ങൾ വേണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റം. സമയക്രമം പുനഃക്രമീകരിച്ച് തയാറാക്കിയ പുതിയ ടൈംടേബിൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു.ഇതിനൊപ്പം യുപി വിഭാഗത്തിന് തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 2 ശനിയാഴ്ചകളും 8 മുതൽ 10 വരെ ക്ലാസുകൾക്ക് തുടർച്ചയായി 6 പ്രവൃത്തിദിനം വാരാത്ത വിധം 6 ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് 2025-26 അധ്യയനവർഷം അധിക പ്രവൃത്തിദിനങ്ങൾ ഇല്ല.