വിനോദ സഞ്ചാര മേഖലയിൽ ടേക്ക് ഓഫിനിടെ കടലിലേക്ക് കൂപ്പുകുത്തി ജല വിമാനം; മൂന്ന് പേർക്ക് ദാരുണാന്ത്യം

ഓസ്ട്രേലിയയിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയിൽ ജലവിമാനം തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. റോട്ട്നെസ്റ്റ് ദ്വീപിലുണ്ടായ അപകടത്തിൽ ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്. പെർത്തിലേക്ക് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഫിലിപ്പ് റോക്ക് എന്ന പാറക്കെട്ടിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ അടക്കമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പെര്‍ത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. വിനോദസഞ്ചാരികൾ അടക്കം നോക്കി നിൽക്കുമ്പോഴാണ് അപകടം. ജലവിമാനത്തിന്റെ ഭാഗങ്ങളിൽ ഏറിയ പങ്കും മുങ്ങിയ നിലയിലായിരുന്നു. കടലിൽ നിന്ന് രക്ഷിച്ചവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply