ലൈംഗിക പീഡന പരാതിയിൽ രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, അറസ്റ്റ് ഉടൻ ഉണ്ടായേക്കും

ലൈംഗിക പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പുകൾ പ്രകാരം അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.

അറസ്റ്റ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, മുൻകൂർ ജാമ്യം നേടാനുള്ള ശ്രമങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സജീവമാക്കി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന.

സാധാരണഗതിയിൽ അസാധാരണ സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാവൂ എന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. എം.എൽ.എ. എന്ന പദവിയും അറസ്റ്റ് സാധ്യതയുമുണ്ടെന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ‘ടു ഡേ’ (അടിയന്തര പരിഗണന) ആയി ഹർജി എത്തിക്കാനുള്ള സാധ്യതയും നിയമോപദേശകർ പരിഗണിക്കുന്നുണ്ട്. അല്ലാത്തപക്ഷം, തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply