പാരീസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ ആകെ എണ്ണം നാലായി. എന്നാൽ, കവർച്ച ചെയ്യപ്പെട്ട അമൂല്യ വസ്തുക്കൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഒക്ടോബർ 19-നാണ് ലൂവ്ര് മ്യൂസിയത്തിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ കവർച്ച നടത്തിയത്. മോഷണത്തിന് ശേഷം സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തുന്നതിനു മുൻപ് തന്നെ കൊള്ളസംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
1804-ലെ സ്ഥാനാരോഹണ ചടങ്ങിൽ നെപ്പോളിയൻ ചക്രവർത്തിയും ജോസഫൈൻ ചക്രവർത്തിനിയും ഉപയോഗിച്ച വജ്രാഭരണങ്ങൾ ഉൾപ്പെടെയുള്ള അമൂല്യ വസ്തുക്കൾ മോഷണം പോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സംഭവത്തെ തുടർന്ന് മ്യൂസിയത്തിലെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകൾ വലിയ ചർച്ചാവിഷയമായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

