ലണ്ടനിലെ തേംസ് നദിയില്‍ നിന്നുള്ള കാഴ്ച ലോകത്തെ ഭയത്തിന്റെ കയത്തിലാക്കി. ലോച്ച് (ലോച്ച് നെസ്) എന്നു വിശ്വസിക്കുന്ന ഭീകരജീവിയുടെ ചിത്രമാണു വൈറലായത്. തേംസ് നദിയുടെ ഓളങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഭീകരജീവി. ചുവന്ന കണ്ണുള്ള ബേബി ഗോഡ്‌സില്ലയെ പോലെയിരിക്കുന്നു ചിത്രത്തിലെ ജീവിയെന്നും സൈബര്‍ ലോകം അഭിപ്രായപ്പെട്ടു. ജീവിയുടെ മുഖം മാത്രമാണ് വെള്ളത്തിനുമുകളിലുള്ളത്.
ലണ്ടനുമായി ബന്ധപ്പെട്ട ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന ഒരു റെഡ്ഡിറ്റ് പേജ് ഫോട്ടോ ഓണ്‍ലൈനില്‍ പങ്കിട്ടു. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ഇപ്പോള്‍ തേംസില്‍ ഒരു കാര്യം കണ്ടു. അജ്ഞാത ജലജീവി ക്യാമറയില്‍ പതിഞ്ഞു. ആരെയും ഭയപ്പെടുത്തുന്ന രൂപമായിരുന്നു ആ ജീവിയുടേത്. വൈകാതെ മാധ്യമങ്ങളില്‍ ജീവിയെക്കുറിച്ചുള്ള ചര്‍ച്ച മറ്റൊരു തലത്തിലെത്തി. അതു ലോച്ച് നെസ് മോണ്‍സ്റ്റര്‍ ആണെന്നുള്ള വാര്‍ത്തകളാണ് പിന്നീടു പരന്നത്. പക്ഷേ, ക്യാമറയില്‍ പതിഞ്ഞ ജീവിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എന്താണ് ലോച്ച് നെസ് മോണ്‍സ്റ്റര്‍..!?
ലോച്ച് നെസ് മോണ്‍സ്റ്റര്‍ യഥാര്‍ഥത്തില്‍ നിലവിലുണ്ടോ? സ്‌കോട്ടിഷ് നാടോടിക്കഥകളില്‍ പറയുന്ന സ്‌കോട്ടിഷ് പര്‍വതപ്രദേശത്തെ ലോക് നെസ് തടാകത്തില്‍ വസിക്കുന്ന പുരാണജീവിയാണ് ലോക് നെസ് മോണ്‍സ്റ്റര്‍ അല്ലെങ്കില്‍ നെസി. വളരെ അപൂര്‍വമായേ തടാകത്തിന്റെ അടിത്തട്ടില്‍നിന്നു മുകളിലേക്കു വരുന്നത്. കഴുത്തുനീണ്ട ഭീമന്‍ ജീവിയാണെന്നാണു പറയപ്പെടുന്നത്. ഇാ ഭീമാകാരജീവിയെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ ആറാം നൂറ്റാണ്ടില്‍ അഡോമ്‌നാന്‍ എഴുതപ്പെട്ട ലൈഫ് ഓഫ് സെന്റ് കൊളമ്പ എന്ന കൃതിയിലാണ് പരാമര്‍ശിക്കപ്പെടുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

