രാഷ്ട്രപതി ശബരിമല ദർശനത്തിന് 18ന് കേരളത്തിലെത്തുമെന്ന് സൂചന

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിന് ഈ ആഴ്ച തന്നെ കേരളത്തിൽ എത്തുമെന്ന് സൂചന.ആദ്യം ഈ മാസം 18ന് കോട്ടയത്ത് എത്തി 19ന് ശബരിമല ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നു . എന്നാൽ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ ശബരിമല ദർശനം ഒഴിവാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ നിശ്ചയിച്ച തീയതികളിൽ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് സൂചന. പ്രോഗ്രാം വിവരങ്ങൾ രാഷ്ട്രപതിഭവൻ ഇന്ന് സംസ്ഥാന സർക്കാരിനു കൈമാറും. കുമരകത്താവും രാഷ്ട്രപതിക്കു താമസസൗകര്യം ഒരുക്കുക എന്നാണ് ലഭിക്കുന്ന വിവരം. പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിലും പങ്കെടുക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply