രാജ്യത്ത് കോവിഡ് പുതിയ വകഭേദമായ എക്‌സ്എഫ്ജി (XFG) വ്യാപിക്കുന്നു. ഇതുവരെ 163 പേർക്ക് XFG സ്ഥിരീകരിച്ചു. ഒമൈക്രോൺ കുടുംബത്തിൽപ്പെട്ട ഈ വകഭേദം ആദ്യം കാനഡയിൽ കണ്ടെത്തുകയായിരുന്നു.
മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ (89) റിപ്പോർട്ട് ചെയ്തത്., പിന്നാലെ തമിഴ്‌നാട് (16), കേരളം (15), ഗുജറാത്ത് (11) എന്നിവിടങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 159 കേസുകൾ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.നിലവിൽ, XFG കൂടുതൽ ഗുരുതരമായ രോഗത്തിനോ ആശുപത്രിയിൽ പ്രവേശിപ്പിക്കലിനോ കാരണമാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിൽ 1,957 സജീവ കേസുകളും ഏഴ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.