മിൽമ തിരുവനന്തപുരം മേഖലയിൽ അനിശ്ചിതകാല സമരം ആരംഭിച്ചു

മിൽമയുടെ തിരുവനന്തപുരം മേഖലയിൽ ഇന്ന് മുതൽ യൂണിയനുകളുടെ
അനിശ്ചിതകാല സമരം ആരംഭിച്ചു.ഐഎൻടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ എംഡിയായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സമരം. പാൽ വിതരണം തടസപ്പെടുമോ എന്ന് ആശങ്കയും ഉയർന്നുവരുന്നുണ്ട്.

രാവിലെ ആറു മണി മുതൽ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക് .58 വയസ്സ് പൂർത്തിയായി സർവീസിൽ നിന്നും വിരമിച്ച ഡോക്ടർ പി മുരളിക്ക് വീണ്ടും മിൽമ എംഡിയായി പുനർനിയമനം നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് ആറ് മണിക്ക് ശേഷം പാൽ വണ്ടികൾ പുറപ്പെട്ടിട്ടില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply