മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു അന്തരിച്ചു

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം രാത്രി 8ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.

പായാട്ട്പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്. ഭാര്യ പരേതയായ നബീസ.
മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത് മരുമക്കൾ: മമ്മൂട്ടി, സലീം, സൈനുദ്ദീൻ, ജമീസ്അസീബ്

Leave a Reply