ഇന്നലെ അർധരാത്രിയോടെ ചെെനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ചൈന. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 100-ലധികം പേരാണ് മരിച്ചിരിക്കുന്നത്. കൂടാതെ 200-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. ഇന്നലെ അർധരാത്രിയായിരുന്നു ഭൂചലനം ഉണ്ടായത്. വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ തന്നെ സംഭവിച്ചു. ചില പ്രദേശങ്ങളിൽ വെെദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകളും തകർന്നിട്ടുണ്ട്. പ്രദേശത്ത് നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചിരിക്കുന്നത്. കൂടാതെ രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങാന്‍ അദ്ദേഹം ആഹ്വാനംചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

