ബോംബ് ഭീഷണി: കുവൈത്ത് – ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 1.56ന് പുറപ്പെട്ട ഇൻഡിഗോ 6E1234 (എയർബസ് A321-251NX) വിമാനമാണ് മുംബൈയിൽ ഇറക്കിയത്. ഹൈദരാബാദ് വിമാനത്താവള അധികൃതർക്ക് ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്നാണ് എമർജൻസി പ്രോട്ടോകോൾ പ്രകാരം വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടത്.

വിമാനം രാവിലെ 8:10ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. തുടർന്ന് വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡ്, സി.ഐ.എസ്.എഫ്., പോലീസ് എന്നിവർ ചേർന്ന് വിപുലമായ സുരക്ഷാ പരിശോധനകൾ നടത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply