പാലക്കാട് മംഗലം ഡാമിൽ നേർച്ചപ്പാറയിൽ കടുവയിറങ്ങി

പാലക്കാട് മംഗലം ഡാമിന് സമീപമുള്ള നേർച്ചപ്പാറയിൽ കടുവയെ കണ്ടതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ താഴത്തേൽ സണ്ണിയുടെ വീട്ടുവളപ്പിന്റെ സമീപത്തെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. ഏകദേശം 30 മീറ്റർ ദൂരെയായിരുന്നു കടുവയെന്ന് സണ്ണി പറഞ്ഞു. തുടർന്ന് അത് സമീപത്തുള്ള ആലീസ് ചാക്കോയുടെ റബ്ബർ തോട്ടത്തിലേക്ക് ഓടി. തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി.
വാർത്ത ലഭിച്ച ഉടനെ മംഗലം ഡാം വനപാലകർ സ്ഥലത്തെത്തി.

പടക്കം പൊട്ടിച്ച് കടുവയെ തുരത്താനുള്ള ശ്രമത്തിനിടെ, കടുവ സമീപത്ത് കാടുമൂടിക്കിടക്കുന്ന പറമ്പിലേക്ക് ചാടി. തുടർന്നും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വനം വകുപ്പ് ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യമായാണ് നേർച്ചപ്പാറയിൽ കടുവയെ കാണുന്നത്.

Leave a Reply