പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

ശബരിമല തീർത്ഥാടകർ പമ്പാ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കർശന ഉത്തരവുമായി ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി.

ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് വ്യാപക പ്രചാരണം നടത്തണമെന്നും കോടതി നിർദേശിച്ചു. ബോധവൽക്കരണ ബോർഡുകൾ, ദൃശ്യങ്ങൾ എന്നിവ പമ്പാതീരത്ത് പ്രദർശിപ്പിക്കണം. കൂടാതെ, കെ.എസ്.ആർ.ടി.സി. ബസുകളിലൂടെ ശബ്ദപ്രചരണവും നടത്തണമെന്നും കോടതി നിർദേശിച്ചു.

നേരത്തെ, ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിന്റെ കാര്യത്തിൽ പോലീസിനും ദേവസ്വം ബോർഡിനും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും, അങ്ങനെയുണ്ടായാൽ ക്ഷമിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply