കേരളത്തിലെ വിവിധയിടങ്ങളിൽ ദേശീയപാത തകർന്ന സംഭവത്തിൽ ദേശീയ പാത അതോറിറ്റിയോട് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സംഭവിച്ച കാര്യങ്ങളിൽ കേരളത്തിന് സന്തോഷമില്ലെന്നും എന്താണ് സംഭവിച്ചതെന്നതിൽ ദേശീയ പാതാ അതോറിറ്റി ഇടക്കാല റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി.നിർമ്മാണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി ഹൈക്കോടതി വിമർശിച്ചു.
മലബാർ മേഖലയിൽ ദേശീയപാത വ്യാപകമായി തകർന്ന സംഭവത്തിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥർ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നൽകാൻ സമയം വേണമെന്നും ദേശീയപാതാ അതോറിറ്റി. ദേശീയ പാത തകർന്ന ഇടങ്ങളിലെ കരാർ കമ്പനികൾക്കെതിരെ നടപടിയെടുത്തു. നിർമ്മാണ ചുമതലയുള്ള കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയെന്നും ദേശീയപാത അതോറിറ്റിയുടെ പ്രാഥമിക മറുപടി. ദേശീയപാതാ അതോറിറ്റിയുടെ ഇടക്കാല റിപ്പോർട്ടിനായി ഹർജി ഹൈക്കോടതി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

