ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; കൂടുതൽ ബങ്കറുകൾ നിർമ്മിക്കുമെന്ന് ജമ്മു കശ്മീർ ചീഫ് സെക്രട്ടറി

പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ ബാധിച്ച പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ബങ്കറുകൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ജമ്മു കശ്മീർ ചീഫ് സെക്രട്ടറി അടൽ ദുള്ളൂ അറിയിച്ചു.

പാകിസ്താനിൽ സാധാരണക്കാർ പാർക്കുന്ന പ്രദേശങ്ങളെയാണ് ലക്ഷ്യമിട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. പലരുടെയും കന്നുകാലികൾ നഷ്ടപ്പെട്ടു. അതിർത്തി കടന്നുള്ള കനത്ത ഷെല്ലാക്രമണം ജമ്മു കശ്മീരിലെ കുപ്വാര, ഉറി, പൂഞ്ച് എന്നിവിടങ്ങളിലെ വീടുകൾക്കും ആരാധനാലയങ്ങൾക്കും നാശനഷ്ടം വരുത്തി. ജമ്മു കശ്മീരിൽ ഏകദേശം 9,500 ബങ്കറുകൾ നിലവിലുണ്ടെങ്കിലും എന്നാൽ കൂടുതൽ ബങ്കറുകൾ നിർമ്മിക്കേണ്ട സാഹചര്യമുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതിനാൽ, കൂടുതൽ ബങ്കറുകൾക്ക് സർക്കാർ അനുമതി നൽകിയതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ചൊവ്വാഴ്ച്ച ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പൊട്ടാത്ത ഷെല്ലുകൾ നിർവീര്യമാക്കിയിരുന്നു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള കമ്മ്യൂണിറ്റി ബങ്കറുകൾ പരിശോധിക്കുകയും ഷെല്ലാക്രമണം ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തൽ പൂർത്തിയാക്കിയ ശേഷം ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply