തെരുവ് നായയുടെ ആക്രമണം: നാലര വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കും പരിക്ക്

കണ്ണൂർ കൂത്തുപറമ്പ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസ്സുകാരന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഞായറാഴ്ച രാവിലെ 10 മണിയോടെ കായലോട് ഭാഗത്തെ വീട്ടിൽ വച്ചായിരുന്നു സംഭവം. യുകെയിൽ നിന്ന് മാതാപിതാക്കളോടൊപ്പം നാട്ടിൽ വന്ന എഫിൻ എന്ന കുട്ടിയെയാണ് നായ കടിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി. പിന്നീട് നായയെ തല്ലിക്കൊന്നു. ചുമലിന് പരിക്കേറ്റ കുട്ടിയെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിന് പുറമെ, മമ്പറം ടൗണിലും വേങ്ങാട് ഊർപ്പള്ളിയിലും മൂന്ന് പേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു.ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫിസ് ജീവനക്കാരൻ പ്രമോദ് എന്നിവർക്കാണു കടിയേറ്റത്. വേങ്ങാട് ഊർപ്പള്ളിയിലും യുവാവിന് തെരുവുനായയുടെ കടിയേറ്റു. ഉച്ചയ്ക്ക് മത്സ്യ മാർക്കറ്റിന് സമീപം നിൽക്കുകയായിരുന്ന സഹലിനാണ് നായയുടെ കടിയേറ്റത്. ഇയാളെ തലശ്ശേരി ആശുപ്രതിയിലേക്ക് എത്തിച്ചു.

Leave a Reply