തീറ്റമത്സരത്തിനിടെ അമിതമായി ഭക്ഷണം കഴിച്ച ചൈനീസ് യുവാവ് മരിച്ചു

തൃശൂർ സ്വദേശിയായ ‘തീറ്റ റപ്പായി’ യെ ആരും പെട്ടെന്നു മറക്കില്ല. മൺമറഞ്ഞെങ്കിലും തീറ്റ റപ്പായി ഇപ്പോഴും സ്റ്റാർ ആണ്. നിരവധി തീറ്റ മത്സരങ്ങളിൽ ജേതാവായ റപ്പായി തൃശൂർകാരുടെ സ്വന്തം ഗഡിയായിരുന്നു. പക്ഷേ, മത്സരങ്ങളിലൊന്നും റപ്പായിക്ക് അപകടമൊന്നും സംഭവിച്ചിരുന്നില്ല. ചൈനയിലെ ‘തീറ്റ റപ്പായി’ക്കു സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച.

ചൈനയിലെ യുവ തീറ്റക്കാരനായ പാൻ സിയാവോട്ടിംഗ് എന്ന 24കാരൻ തീറ്റമത്സരത്തിനിടെ അമിതമായി ഭക്ഷണം ഉള്ളിൽച്ചെന്ന് മരിക്കുകയായിരുന്നു. സിയോവോട്ടിംഗ് തുടർച്ചയായ പത്തുമണിക്കൂർ വരെ തീറ്റമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയ് ആകുകയും ചെയ്ത ജനപ്രിയനാണ്. 14നാണു സംഭവം നടന്നതെന്ന് ചൈനീസ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകുകയും ചെയ്തു. സിയാവോട്ടിംഗ് നിരവധി തീറ്റമത്സരങ്ങളിൽ പങ്കെടുക്കുന്ന യുവാവാണ്. വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ മടി കാണിക്കാറുമില്ല. ഒരു സമയം 10 കിലോഗ്രാം ഭക്ഷണം സിയാവോട്ടിംഗ് കഴിക്കാറുണ്ട്. എന്നാൽ പതിവായി ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നതു വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നറിയപ്പുകൾ സിയാവോട്ടിംഗ് കണക്കിലെടുത്തിരുന്നില്ല.

ക്രൃത്രിമ കളറുകളും രുചിക്കൂട്ടുകളും മറ്റും ചേർന്ന വിഭവങ്ങളാണ് സിയാവോട്ടിംഗ് കൂടുതലായി കഴിച്ചത്. ദഹനപ്രശ്‌നങ്ങളെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണു മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജനപ്രീതിയും നേടുന്നതിനായി ആളുകൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി റീൽ ഷൂട്ട് ചെയ്യുന്നതിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങളാണുയർന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply