തമിഴ്നാടിനെ വിറപ്പിച്ച ഗുണ്ട രാജയുടെ മരണം

കേരളത്തിലെ ഗുണ്ടകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിലെ ഒരു കുപ്രസിദ്ധ ഗുണ്ടയെ വിവാഹപൂർവസത്കാര പാർട്ടിക്കിടെ അതിക്രൂരമായി വെട്ടിക്കൊന്ന വാർത്ത വൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാരണം കൊല്ലപ്പെട്ടവും കൊന്നവരും തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദീപക് രാജ എന്ന മുപ്പത്തഞ്ചുകാരൻ.  തമിഴ്നാട് തി​രു​നെ​ല്‍​വേ​ലി ജി​ല്ല​യി​ലെ പാ​ള​യംകോ​ട്ട​ നാ​ങ്കു​നേ​രി സ്വദേശി. 12 വ​ർ​ഷം മു​മ്പ് കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് നേ​താ​വ് പ​ശു​പ​തി​പാ​ണ്ഡ്യ​ന്‍റെ അ​നു​യാ​യി​യാ​യ ദീ​പ​ക് രാ​ജ നിസാരക്കാരനല്ല. ഏഴു കൊലക്കേസുകളിൽ പ്രതിയാണ് ഈ കുപ്രസിദ്ധ ഗുണ്ട. എതിർ ഗ്രൂപ്പുകളിൽനിന്നുള്ള ഭീഷണിയെത്തുടർന്ന് രാജ കോയന്പത്തൂരിലേക്കു താമസം മാറ്റിയിരുന്നു. 

ഇതിനിടെ തി​രു​നെ​ല്‍​വേ​ലി​യി​ലു​ള്ള നി​യ​മ​വി​ദ്യാ​ർ​ഥി​നിയുമായി​ പ്ര​ണ​യ​ത്തി​ലാ​യ രാജ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ജൂണിൽ ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇവരുടെ ബന്ധം ഇഷ്ടമായിരുന്നില്ല. കഴിഞ്ഞദിവസം തന്‍റെ കാമുകിക്കും സുഹൃത്തുക്കൾക്കും വേണ്ടി പാളയംകോട്ടയിൽ രാജ വന്പൻ പാർട്ടി നടത്തി. 

പാർട്ടിക്കിടെ കാറിലും ബൈക്കിലുമെത്തിയ എതിർ ഗ്യാംഗിലെ ഗുണ്ടകൾ രാജയെ വെട്ടിക്കൊലപ്പെടുത്തി. ആ​ളു​ക​ള്‍ നോ​ക്കി​നി​ല്‍​ക്കെ ഗു​ണ്ട​യെ വെ​ട്ടി​ക്കൊ​ന്ന സം​ഘ​ത്തി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ഊ​ർ​ജി​ത​മാ​ക്കി. പാ​ള​യം​കോ​ട്ട ടൗ​ണി​ലെ റ​സ്റ്റ​റന്‍റിനു​മു​ന്നി​ല്‍ ആ​റം​ഗ​സം​ഘം ആ​ക്ര​മി​ച്ച​ത്. കാ​റി​ലും ബൈ​ക്കി​ലും എ​ത്തി​യ സം​ഘം വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ല​യി​ലും കാ​ലി​ലും വെ​ട്ടി​യ​തി​നു​ശേ​ഷം ക​ട​ന്നു​ക​ളയുകയായിരുന്നു.

മാരകമായി മുറവേറ്റ രാജ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തമിഴ്നാട്ടിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക പലപ്പോഴും വാർത്തയാകാറുണ്ട്. രാഷ്ട്രീയ ഇടപെടലുകളാണ് ഇവരുടെ തണൽ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply