കേരള പിഎസ്സി രാജ്യത്തെ ഏറ്റവും മികച്ചതെന്നും,രാജ്യത്തെ പകുതിയിലേറെ നിയമന ശിപാർശകൾ കേരള പിഎസ്സി വഴിയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഐ ബി സതീഷ് എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കേരള പിഎസ്സിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റരീതിയിലാണെന്നും യാതൊരു ആശങ്കയുടെയും ആവശ്യക്തയില്ലെന്നും അദ്ദേഹം കൂടി ചേർത്തു.
യൂണിയൻ പബ്ലിക് സർവീസ് കമീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാർശകൾ കണക്കിലെടുക്കുമ്പോൾ അവയിൽ പകുതിയിലേറെയും കേരള പബ്ലിക് സർവീസ് കമീഷൻ മുഖേനയാണ് നടത്തുന്നത്. 2023 മുതൽ വാർഷിക പരീക്ഷാ കലണ്ടർ മുൻകൂർ പ്രസിദ്ധീകരിച്ചുകൊണ്ടാണ് നിയമന നടപടികൾ നടത്തി വരുന്നത്. ഇത് ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്ക് മുൻകൂട്ടി തയ്യാറെടുപ്പ് നടത്താൻ സഹായകമായിട്ടുണ്ട്. പരീക്ഷ കഴിഞ്ഞാലുടൻ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് പരാതികൾ ഉണ്ടെങ്കിൽ അവ കൂടി പരിശോധിച്ച് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ മൂല്യ നിർണ്ണയം നടത്തുകയും ചെയ്തുവരുന്നു. റാങ്ക് പട്ടികകൾ, നിയമന ശിപാർശകൾ എന്നിവയിൽ പിശകുകൾ ഉണ്ടാകാതിരി ക്കാൻ കുറ്റമറ്റ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

