സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തിൽ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ 8 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് യെല്ലോ അലർട്ടുള്ള 8 ജില്ലകൾ
അതേസമയം കേരളത്തിൽ ഇന്നലെ മിക്ക ജില്ലകളിലും നേരിയ / ഇടത്തരം മഴ ലഭിച്ചിരുന്നു. മുൻകരുതലിൻ്റെ ഭാഗമായി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു . നിലവിൽ സംസ്ഥാനത്ത് 3 ക്യാമ്പുകളിലായി 92 പേർ ആണ് താമസിക്കുന്നുണ്ട്. പുതിയ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. പൂർണമായോ ഭാഗികമായോ വീടുകൾ തകർന്നിട്ടില്ല. നാശനഷ്ടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നുവെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി