വളർത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും കൗതുകകരവും രസകരവുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിത്യേന പ്രത്യക്ഷപ്പെടാറുണ്ട്. അക്കൂട്ടത്തിൽ അപകടകരങ്ങളായ വീഡിയോയും നെറ്റിസൺസ് പങ്കുവയ്ക്കാറുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ വൈറലായി മാറിയ വീഡിയോ വലിയ സന്ദേശംകൂടി നൽകുന്നതായി. സംഭവം നടന്നതെവിടെയെന്ന് വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയിട്ടില്ല.
സുന്ദരിയായ യുവതി ആനയുമായി ചങ്ങാത്തംകൂടാൻ നടത്തുന്ന ശ്രമങ്ങളാണ് അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെ ആളുകളെ ആകർഷിച്ചത്. തലയിൽ ധരിച്ചിരുന്ന ഹെൽമറ്റ് മാറ്റി യുവതി പെണ്ണാനയുടെ അടുത്തേക്കുപോകുന്നതാണ് ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ കാണാനാകുക. അവിടെ വേറെയും ആനയുണ്ട്. തളച്ചിട്ടിരിക്കുന്ന ആന ഓല തിന്നുകയാണ്. ആനയുടെ അടുത്തെത്തിയശേഷം ക്യാമറയിൽനോക്കി യുവതി എന്തൊക്കെയോ പറയാൻ തുടങ്ങുമ്പോഴേക്കും ആന തുമ്പിക്കൈകൊണ്ട് യുവതിയെ തള്ളിയിടുകയായിരുന്നു.
ശക്തമായ ആക്രമണത്തിൽ യുവതി തെറിച്ചുവീണു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഭയന്നുവിറച്ചു. ചെറിയതോതിൽ പരിക്കേൽക്കുകയും ചെയ്തു. പേടിച്ചരണ്ട യുവതി അവിടെനിന്നു നിലവിളിയോടെ രക്ഷപ്പെടുന്നതോടെ വീഡിയോ അവസാനിക്കുന്നു. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിച്ചത്. മൃഗങ്ങളുമായി ഇടപെടുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് വീഡിയോ നൽകുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വ്യത്യസ്ത തേടുമ്പോൾ ഇത്തരത്തിലുള്ള അപകടങ്ങൾ മുന്നിൽക്കാണണമെന്നും നിരവധിപ്പേർ പ്രതികരിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

