പ്രണയപ്പകയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. വിവാഹദിവസം തന്നെ തേച്ചൊട്ടിച്ചുപോയ കാമുകന്‍റെ മുഖത്തു ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ ഒഴിച്ചാണ് യുവതി പ്രതികാരം ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം.
പരാതിയെത്തുടർന്ന് യുവതിക്കെതിരേ പോലീസ് കേസെടുത്തു. ചിറ്റൗനി സ്വദേശി രാകേഷ് ബിന്ദും ലക്ഷ്മിയും തമ്മിൽ ദീർഘകാലം പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ലക്ഷ്മിയെ പലയിടങ്ങളിലും രാകേഷ് പാർപ്പിച്ചിരുന്നു. എന്നാല്‍ യുവാവ് പിന്നീട് ബന്ധത്തില്‍നിന്നു പിന്മാറി മറ്റൊരു വിവാഹത്തിനു തയാറാകുകയായിരുന്നു.
വിവാഹച്ചടങ്ങുകൾ നടക്കുന്ന വേദിയിലെത്തിയ ലക്ഷ്മി പ്ലാസ്റ്റിക് ബാഗിലാക്കി കൈവശം കരുതിയിരുന്ന ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ യുവാവിന്‍റെ ഒഴിക്കുകയായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

