കരണത്തുപൊട്ടി അടി; ഭർത്താവിനെയും കാമുകിയെയും പരസ്യമായി കൈകാര്യം ചെയ്ത് യുവതി

വിവാഹേതര ബന്ധം മനസിലാക്കിയ ഭാര്യ ഷോപ്പിംഗ് മാളിൽവച്ചു ഭർത്താവിനെയും കാമുകിയെയും മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എക്സിൽ ആണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ സ്ഥലവും സമയവും വെളിപ്പെടുത്തിയിട്ടില്ല. ഉത്തർപ്രദേശിലെ, ഏതോ നഗരത്തിലെ ഷോപ്പിംഗ് മാളിലാണു സംഭവം അരങ്ങേറിയതെന്നു വ്യക്തം. 

ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ യുവതി തന്‍റെ ഭർത്താവുമായി വാക്കുതർക്കത്തിലേർപ്പെടുന്നതു കാണാം. തുടർന്നു കോപാകുലയായ ഭാര്യ യുവാവിന്‍റെ മുഖത്ത് അടിക്കുന്നു. ഈ സമയം, തൊട്ടടുത്ത് തനിക്കൊന്നുമറിയില്ല എന്ന ഭാവത്തിൽ മൊബൈൽഫോണിൽ മെസേജുകൾ വായിച്ചുനിൽക്കുന്ന കാമുകിയെ കാണാം. നിലത്തുവീണു കിടക്കുന്ന തന്‍റെ ബാഗുമെടുത്ത് മടങ്ങാനൊരുങ്ങുന്പോൾ കാമുകിയെ മുടിയിൽ പിടിച്ചുവലിച്ചു യുവതി നിലത്തിടുന്നതും ദൃശ്യങ്ങളിലുണ്ട്. 

Loading tweet…

പിന്നീട് ആക്രമണത്തിനിരയായ തന്‍റെ കാമുകിയെ യുവാവ് എഴുന്നേൽക്കാൻ സഹായിക്കുന്നതും ഇരുവരും സംഭവസ്ഥലത്തുനിന്നു നടന്നുനീങ്ങുന്നതും വീഡിയോയിൽ കാണാം. 

മാളിലെ സംഭവത്തിനു തൊട്ടുമുന്പ് യുപിയിൽ മറ്റൊരു കുടുംബകലഹം അരങ്ങേറിയിരുന്നു. “മോമോസ്’ വരുത്തിവച്ച കുടുംബകലഹം പോലീസുകാർക്കിടയിലും ചിരിപടർത്തി. ആഗ്രയിലായിരുന്നു സംഭവം. മോമോസ് കൊണ്ടുവരുന്നതു നിർത്തിയതിനെത്തുടർന്നു  ഭർത്താവിനെതിരേ ഭാര്യ പോലീസിനെ സമീപിച്ചതാണു നാട്ടുകാർക്കിടയിൽ കൗതുകമായത്. എട്ടു മാസം മുന്പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം തനിക്കു നിത്യേന മോമോസ് വാങ്ങിനൽകാമെന്നു ഭർത്താവ് വാക്കുനൽകിയിരുന്നതായും യുവതി വെളിപ്പെടുത്തി. 

ഭാര്യയ്ക്ക് ആഴ്ചയിൽ രണ്ടുതവണ മോമോസ് നൽകാമെന്ന് ഭർത്താവ് വാഗ്ദാനം ചെയ്തതിനെത്തുടർന്നാണ് ഇരുവരും തമ്മിലുള്ള തർക്കം പരിഹരിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply