ഓപറേഷന്‍ സിന്ദൂര്‍; സർവ്വകക്ഷി സംഘത്തിന്‍റെ വിദേശപര്യടനം മഹത്തായ ദൗത്യമെന്ന് ഇടി മുഹമ്മദ് ബഷീർ

സർവ്വകക്ഷി സംഘത്തിന്‍റെ വിദേശ യാത്ര വലിയ ഉത്തരവാദിത്വവും മഹത്തായതുമായ ദൗത്യം എന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി ഏഷ്യാനെറ്റ് ന്യൂസിനോട്.പറഞ്ഞു. പാർലമെന്‍റിന്‍റെ ശബ്ദമായി പാർലമെന്‍റിന്‍റെ സന്ദേശമാണ് സർവ്വകക്ഷി പ്രതിനിധി സംഘം നൽകുന്നത്.. പഹൽഗാമിൽ ഉണ്ടായ സംഭവവികാസങ്ങൾ, പാക്കിസ്ഥാൻ കാണിച്ച കുബുദ്ധി, തീവ്രവാദത്തെ അനുകൂലിക്കുന്ന പാക്കിസ്ഥാന്‍റെ സമീപനം ഇവയെല്ലാം തുറന്നു കാട്ടലാണ് സംഘത്തിന്‍റെ ലക്ഷ്യം. പാർലമെന്‍റിന്‍റെ ശബ്ദമായി ഇത് ലോകരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യ നല്ല രീതിയിൽ പാകിസ്ഥാന് തിരിച്ചടി നൽകി. പാകിസ്ഥാന്‍റെ അഹങ്കാരത്തിന്‍റെ മുനയൊടിച്ചു. ഇന്ത്യയുടെ സ്ട്രാറ്റജി ലോകത്തിനു മുന്നിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ആദ്യം സന്ദർശിക്കുക യുഎഇ പിന്നീട് ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കും. നല്ല ദൗത്യമാണ് ഇതെന്നാണ് മുസ്ലിം ലീഗിന്‍റെ നിലപാട്. രാജ്യത്തിന്‍റെ പ്രശ്നങ്ങളിൽ ഒരുമിച്ച് നിൽക്കുമെന്ന നിലപാടാണ് ഇത് കാണിക്കുന്നത്. രാഷ്ട്രീയപരമായ വിവാദങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല. സജീവമായി ഇതിനെ സ്വാഗതം ചെയ്യുകയാണ് മുസ്ലിം ലീഗ് എന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply