ആലപ്പുഴയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
തിരുവൻവണ്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ശങ്കരമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (65) ആണ് മരിച്ചത്.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ഗോപിനാഥൻ നായരെ രണ്ടാഴ്ച്ച മുൻപാണ് തെരുവുനായ ആക്രമിച്ചത്. വൈകീട്ട് തിരുവൻവണ്ടൂരിൽനിന്ന് തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോകുന്ന ഗോപിനാഥൻ രാത്രി 9.30 ഓടെയാണ് വീട്ടിൽ തിരിച്ചെത്താറുള്ളത്.
രണ്ടാഴ്ച മുൻപ് തിരുവൻവണ്ടൂർ മിൽമ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് സൈക്കിളിൽ വീട്ടിലേക്കുവരികയായിരുന്ന ഗോപിനാഥന്റെ പിറകേ നായ ഓടി. അദ്ദേഹം ഭയന്ന് റോഡിൽ വീഴുകയും ചെയ്തു. ആക്രമണത്തിൽ നായയുടെ നഖം കാലിൽ കൊണ്ട് മുറിവേറ്റിരുന്നു. ഇത് ഗോപിനാഥൻ കാര്യമാക്കിയില്ല. പിന്നീട് പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ശേഷമാണ് ചികിത്സ തേടിയത്